***സ്വദീഖിൽ ആർക്കും പോസ്റ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്....ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ, rashidahmadpc@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ആയി അയച്ചു തരിക....അത് ബ്ളോഗിൽ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതാണ്....

Sunday, June 7, 2020

ഓണ്‍ലൈന്‍ അറബിക് സ്റ്റഡീമെറ്റീരിയലുകള്‍ എത്തിക്കഴിഞ്ഞു





Friday, June 5, 2020

പ്രിയ സ്വദീഖുകളെ,
കുറച്ചു കാലമായി നമ്മുടെ ഈ ബ്ലോഗ് അപ്ഡേറ്റ് ചെയ്യപ്പെടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു. സമയക്കുറവും സാങ്കേതികമായ പ്രശ്നങ്ങളൂം ഒക്കെ കാരണങ്ങളായി. എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ പഠനപ്രവര്‍ത്തനങ്ങള്‍ ഒണ്‍ലൈന്‍ ആയിരിക്കുകയാണല്ലോ. സ്കൂളിലെ മറ്റു വിഷങ്ങളില്‍ വിക്ടേര്‍സ് ചാനല്‍ മുഖേന ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അറബിയുടെ ക്ലാസുകള്‍ ഇതുവരെ എത്തിയിട്ടില്ല. ആയതിനാല്‍ അറബി പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വാട്ട്സ്അപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചെങ്കിലും മിക്ക അധ്യാപകര്‍ക്കും അതില്‍ ഷെയര്‍ചെയ്യാന്‍ പാകത്തിലുള്ള ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ ലഭ്യമല്ലെന്ന് പറയപ്പെടുന്നു. ആയതിനാല്‍ നിങ്ങളുടെ സ്വദീഖിന്‍റെ ചെറിയ ഒരു സംരംഭമാണ്. ആവശ്യമുള്ളവര്‍ക്ക് ഉപകാരപ്പെടുമെന്ന വിശ്വാസത്തോടെ....

റാഷിദ് കുറ്റ്യാടി
ബ്ലോഗര്‍

Thursday, December 18, 2014

يوم العالمي للغة العربية






اليوم العالمي للغة العربية يُحتفل به باللغة العربية في 18 كانون الأول / ديسمبر من كل سنة.تَقرر الاحتفال باللغة العربية في هذا التاريخ لكونه اليوم الذي أصدرت فيه الجمعية العامة للأمم المتحدة قرارها رقم 3190، والذي يقر بموجبه إدخال اللغة العربية ضمن اللغات الرسمية ولغات العمل في الأمم المتحدة. بعد اقتراح قدمته المملكة المغربية والمملكة العربية السعودية خلال انعقاد الدورة 190 للمجلس التنفيذي لمنظمة اليونسكو.

Thursday, December 4, 2014

REMEDIAL TEACHING MODULE


ബഹുമാന്യരെ,
ആലപ്പുഴയിലെ തുറവൂർ ഉപജില്ലക്ക് കീഴിൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളാണ് മറ്റത്തിൽഭാഗം ഗവ.എൽ.പി.സ്കൂൾ. അറബി പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക്‌  അക്ഷരങ്ങളും അവയുടെ ലിഖിത രൂപങ്ങളും അഭ്യസിക്കുന്നതിനായി തയ്യാറാക്കിയ القنديل എന്ന മോഡ്യൂൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു... ഇത് രക്ഷകർത്താക്കൾക്കും ഉപയോഗപ്രദമാണ്... താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്താൽ മോഡ്യൂൾ ലഭിക്കും...  




 ശിഹാബുദ്ധീൻ വടുതല





Tuesday, November 18, 2014

അറബിക് ക്വിസ്

സഹോദരങ്ങളെ, 
കലാമേളകൾ നടന്നു കൊണ്ടിരിക്കുകയാണല്ലോ....
അറബിക് ക്വിസ് മത്സരത്തിനു ഉപകാരപ്പെടുമെന്ന് കരുതുന്ന കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും എനിക്ക് വാട്സപ്പിൽ ലഭിച്ചിരുന്നു....ഷെയർ ചെയ്തു തന്നവരുടെ അനുവാദത്തോടെ ഞാൻ ഇത് സ്വദീഖിൽ പോസ്റ്റ്‌ ചെയ്യുന്നു...



അറബി ഗാനം

 മൂന്നാം ക്ലാസിലെ  
ماء النهر أسرع يجري       حين دعاه صوت البحر 
എന്ന് തുടങ്ങുന്ന കവിതയുടെ പൂർണരൂപം വീഡിയോ സഹിതം യു ട്യൂബിൽ ലഭ്യമാണ്...താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.







വർക്ക് ഷീറ്റുകൾ

പ്രിയ സ്വദീഖുകളെ,
നമ്മുടെ ബ്ലോഗിലെ പുതിയ ഒരെഴുത്തുകാരനെ സസന്തോഷം  പരിചയപ്പെടുത്തട്ടെ...
ആലപ്പുഴ ജില്ലയിലെ തുറവൂർ സബ് ജില്ലയിലെ കോടoതുരുത്ത് ഗവ:എൽ.പി.സ്കൂൾ അധ്യാപകനായ മുഹമ്മദ്‌ സ്വാലിഹ് മാസ്റ്റർ.
അദ്ധേഹത്തിന്റെ വക ഇതാ   
ഒന്നാം ക്ലാസിലെ രണ്ടാം യൂനിറ്റിന്റെ വർക്ക് ഷീറ്റുകൾ...