***സ്വദീഖിൽ ആർക്കും പോസ്റ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്....ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ, rashidahmadpc@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ആയി അയച്ചു തരിക....അത് ബ്ളോഗിൽ താങ്കളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതാണ്....

Saturday, September 13, 2014

കുട്ടികൾ ക്ക് പഠനത്തിനായി 10 വെബ്സൈറ്റുകൾ…

കുട്ടികൾ ക്ക് പഠനത്തിനായി 10 വെബ്സൈറ്റുകൾ….








കുട്ടികൾക്ക് വിവിധ മേഖലകളെ കുറിച്ച്  അറിയാനും പഠിക്കാനും ഇത് ഏറെ പ്രയോജനകരമാകുന്ന പ്രധാനപ്പെട്ട 10 വെബ്സൈറ്റുകളാണ്….

സ്‌പോര്‍ട്‌സ്‌നൊഹൗ (www.sportsknowhow.com)
സ്‌പോര്‍ട്‌സ്‌നൊഹൗ സ്‌പോര്‍ട്‌സ് സംബന്ധമായ എല്ലാ കാര്യങ്ങളും അറിയാനുള്ള വെബ്‌സൈറ്റാണ് ഇത്. ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങി ഒരുവിധം എല്ലാ സ്‌പോര്‍ട്‌സ് ഇനങ്ങളെ കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഓരോ കളിയുടെയും അടിസ്ഥാന നിയമങ്ങള്‍, രീതി തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍നിന്ന് മനസിലാക്കാം.
ഓള്‍ സയന്‍സ് ഫെയര്‍ പ്രൊജക്റ്റ്‌സ് (www.all-science-fair-projects.com)
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങി എല്ലാ ശാസ്ത്ര വിഷയങ്ങളിലും പ്രൊജക്റ്റുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഈ വെബ്‌സൈറ്റ് വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമാണ്.
ഐ.പി.എല്‍. ഡോട് ഓര്‍ഗ് ( www.//ipl.org)
ലോകത്തിലെ ഏതു പത്രവും വായിക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണ് ഇത്. സൈറ്റ് തുറന്നാല്‍ കാണുന്ന ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് മാഗസിന്‍ എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ എല്ലാ ഭൂഖണ്ഡങ്ങളും തെളിഞ്ഞുവരും. അതില്‍ ക്ലിക് ചെയ്ത് ഇഷ്ടമുള്ള രാജ്യം തെരഞ്ഞെടുക്കാം. ആ രാജ്യത്തെ പ്രധാന വര്‍ത്തമാന പത്രങ്ങളും മാഗസിനുകളും അതില്‍ കൊടുത്തിട്ടുണ്ടാകും.
ഹൗ സ്റ്റഫ് വര്‍ക്‌സ് ( www.howstuffworks.com)
ശാസ്ത്ര വിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സൈറ്റാണ് ഇത്. ഏത് ഉപകരണത്തെ കുറിച്ചുള്ള വിശദ വിവരങ്ങളും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും ഇതില്‍ വിശദമായി പറയും.
ട്രാന്‍സ്‌ലേറ്റ് ഡോട് ഗൂഗിള്‍ ഡോട് കോം (http://translate.google.com)
വിവിധ ഭാഷകളിലുള്ള വാക്കുകളും വാചകങ്ങളും നിങ്ങള്‍ക്ക് അറിയാവുന്ന ഭാഷയിലേക്ക് തര്‍ജമ ചെയ്യുന്നതിനുള്ള സൈറ്റാണ് ഇത്. അറുപതിലേറെ ഭാഷകള്‍ ഇതില്‍ തര്‍ജമ ചെയ്യാന്‍ സാധിക്കും. തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളും ഇതിലുണ്ട്. എന്നാല്‍ മലയാളം ലഭ്യമല്ല.
മാത്‌പ്ലേഗ്രൗണ്ട് ( www.mathplayground.com)
ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ആള്‍ജിബ്രയും ജോമട്രിയും ഉള്‍പ്പെടെയുള്ള ഗണിതവും ആനിമേഷന്‍, ക്വിസ് തുടങ്ങിയവയും ഉള്‍കൊള്ളിച്ചുള്ളതാണ് ഈ വെബ്‌സൈറ്റ്.
ലേണ്‍ ഇംഗ്ലീഷ് ഡോട് ബ്രിട്ടീഷ് കൗണ്‍സില്‍ ഡോട് ഓര്‍ഗ് (http://learnenglish.britishcouncil.org/en)
കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഏറ്റവും യോജിച്ച വെബ് സൈറ്റാണ് ഇത്. ഗ്രാമര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീഡിയോ, ഓഡിയോ എന്നിവയുടെ സഹായത്തോടെയാണ് പഠിപ്പിക്കുന്നത്. ശരിയായ ഉച്ചാരണവും പഠിക്കാന്‍ സാധിക്കും.
ഹൗസേ (www.howjsay.com)
ഇംഗ്ലീഷ് വാക്കുകളുടെ ശരിയായാ ഉച്ചാരണം മനസിലാക്കാന്‍ ഈ വെബ്‌സൈറ്റ് സഹായിക്കും. സൈറ്റില്‍ കൊടുത്തിട്ടുള്ള ബോക്‌സില്‍ ആവശ്യമുള്ള ഇംഗ്ലീഷ് വാക്ക് ടൈപ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ മതി.
ഫിസിക്‌സ് ഫോര്‍ കിഡ്‌സ് ഡോട് കോം ( www.physics4kids.com)
ഭൗതികശാസ്ത്രം സംബ്ന്ധിച്ച് അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും പ്രതിപാദിക്കുന്ന വെബ്‌സൈറ്റാണ് ഇത്.
കിഡ്സ് സൈറ്റ് (http://wonderopolis.org)
കുട്ടികള്‍ക്ക് വേണ്ടിയുള്ള മികച്ച ഒരു വെബ്സൈറ്റാണ് വണ്ടറോപോളിസ്. വിജ്ഞാന പ്രദമായ വിവരങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്ന സൈറ്റാണ് ഇത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഫാമിലി ലിറ്ററസി യാണ് ഈ സൈറ്റിന്റെ നടത്തിപ്പുകാര്‍. ഓരോദിവസവും പുതിയതായി ഒരു ഇന്‍ഫര്‍മേഷന്‍ കുട്ടികള്‍ക്കായി ഈ സൈറ്റിലുണ്ടാകും. അതാകട്ടെ ആകര്‍ഷകമായി പ്രസന്റ് ചെയ്യുകയും ചെയ്യും. വേര്‍ ദ വണ്ടേഴ്സ് ഓഫ് ലേണിംഗ് നെവര്‍ സീസ് എന്നതാണ് ഈ സൈറ്റിന്റെ ആപ്തവാക്യം.ആനിമല്‍സ്, കമ്യൂണിക്കേഷന്‍, ആര്‍ട്ട്. എര്‍ത്ത്, ഹെല്‍ത്ത്, ഹോബി, സയന്‍സ് തുടങ്ങി വിഷയങ്ങളുടെ ഒരു വന്‍ശേഖരം തന്നെ ക്രോഡീകരിച്ച് ഇതില്‍ നല്കിയിരിക്കുന്നു. കുട്ടികള്‍ക്കായി ഗൈഡന്‍സ് നല്കാവുന്ന മികച്ച ഇന്‍ഫര്‍മേഷന്‍ സൈററാണ് ഇത് എന്ന് നിസംശയം പറയാം.

No comments:

Post a Comment